ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

0
314

തിരുവനന്തപുരം : ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍കുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയമലയിലെ വീട്ടുവളപ്പില്‍ പ്രവീണിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസമായി പ്രവീണ്‍കുമാര്‍ മെഡിക്കല്‍ അവധിയിലായിരുന്നു. ജോലി സ്ഥലത്ത് പ്രവീണ്‍കുമാറിന് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളാണ് മാനസിക സമ്മര്‍ദ്ദത്തിന് കാരണമെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്നും നെടുമങ്ങാട് ഡിവൈഎസ്പി വ്യക്തമാക്കി.

ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയേിലക്ക് മാറ്റി. നാളെയാണ് സംസ്‌കാരം.