നടന്‍ ഷെയ്‌ന് അന്യഭാഷാ ചിത്രങ്ങളിലും വിലക്ക്

0
192

 

കൊച്ചി: അന്യഭാഷാ ചിത്രങ്ങളില്‍ നടന്‍ ഷെയ്ന്‍ നിഗമിനെ അഭിനയിപ്പിക്കരുതെന്ന് കാണിച്ച് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കി. ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് സൂചന.

‘വെയില്‍’, ‘കുര്‍ബാനി’ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ മറ്റ് സിനിമകളില്‍ ഷെയ്‌നിനെ അഭിനയിപ്പിക്കാവൂ എന്നതാണ് നിര്‍മാതാക്കളുടെ പക്ഷം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ഷെയ്നിന് വിലക്ക്.

നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന രീതിയില്‍ ഷെയ്ന്‍ നടത്തിയ പ്രസ്താവനയും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് സിനിമാ സംഘടനകളെ പ്രകോപിപ്പിച്ചത്. ഇതോടെ ഷെയ്നിനെ വിലക്കിയതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും നടത്തി വന്നിരുന്ന സമവായ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. ഇരുസംഘടനകളും ഇനി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.