ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടന്ന 13 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം നാട്ടിലെത്തി

0
229

 

ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം നാട്ടിലെത്തി. 13 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത് . ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇറ്റലിയില്‍ എത്തി നടത്തിയ പരിശോധനയില്‍ കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയവരാണ് ഇന്ന് എത്തിയത്.

എന്നാല്‍ ഇറ്റലിയിലെ മിലാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടങ്ങുന്ന 100ഓളം ഇന്ത്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇവര്‍ക്ക് മിലാനില്‍ നിന്നും റോമിലെത്തി വൈദ്യപരിശോധനക്ക് ഹാജരാവാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം.

അതേ സമയം, റോമില്‍ കഴിയുന്ന ഇന്ത്യാക്കാരില്‍ കൂടുതല്‍ പേരെ ഇന്ന് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഈ ആഴ്ച മുഴുവന്‍ ഇറ്റലിയില്‍ തങ്ങും.

ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയില്‍ നാട്ടിലേക്ക് മടങ്ങാനായി വിളിക്കുന്നവരുടെ എണ്ണം കൂടിയതോടെ പുതിയ രണ്ട് ഹോട്ട് ലൈന്‍ നമ്പറുകള്‍ കൂടി അന്വേഷണങ്ങള്‍ക്കായി എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.